05:24am 23 October 2026
NEWS
നവോത്ഥാന സംരക്ഷണ വേദിയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി വയലാർ അനുസ്മരണം
22/10/2026  06:17 PM IST
nila
നവോത്ഥാന സംരക്ഷണ വേദിയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി വയലാർ അനുസ്മരണം

ചെങ്ങന്നൂർ: നവോത്ഥാന സംരക്ഷണ വേദിയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി വയലാർ അനുസ്മരണം നടത്തി. വ്യാപാരി വ്യവസായി സമിതിj ഹാളിൽ റ്റി. ഗോപാലകൃഷ്ണൻ തമ്പിയുടെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ പരിപാടിയിൽ വയലാർ ജീവിതവും കവിതയും എന്ന വിഷയത്തെ ആസ്പദമാക്കി സാംസ്കാരിക പ്രവർത്തകൻ വർഗീസ് ജോർജും ചലച്ചിത്ര ഗാനങ്ങളിലെ വയലാർ പ്രതിഭ എന്ന വിഷയത്തെ ആസ്പദമാക്കി റ്റി.എം. സുരേഷ് കുമാറും അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.
 പ്രവീൺകുമാർ, ശ്രീകല ഗോപി, വി. വേണുഗോപാൽ, അമ്പലപ്പുഴ മോഹനൻ, സിനി മോൾ ബോധി എന്നിവർ വയലാർ ഗാനങ്ങൾ ആലപിച്ചു. നവോത്ഥാന സംരക്ഷണവേദി ജനറൽ സെക്രട്ടറി മധു ചെങ്ങന്നൂർ സ്വാഗതവും വൈസ് പ്രസിഡൻറ് പി.കെ.മണി ഗാന്ധി ദേവൻ കൃതജ്ഞതയും പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img